ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെ ലീഗ്; മഞ്ചേരിയില്‍ ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് നഗരസഭാ ഓഫീസ് ഉദ്ഘാടനം; ഉദ്ഘാടനം ചെയ്തത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മഞ്ചേരിയില്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെ നഗരസഭാ ഓഫീസ് ഉദ്ഘാടനം.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യുഎ ലത്തീഫ്, എം ഉമ്മര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് മഞ്ചേരി നഗരസഭയുടെ കെട്ടിടോദ്ഘാടനം നടന്നത്. പി കെ കുഞ്ഞാലിക്കുട്ടി എംപിയാണ് പരിപാടി ഉദ്ഘാടനം നടത്തിയത്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത ജാഗ്രത പുലര്‍ത്തുന്ന ജില്ലയിലാണ് കുഞ്ഞലാക്കുട്ടി അടക്കമുള്ള ജനപ്രതിനിധികള്‍ നിയമം കാറ്റില്‍ പറത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News