ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു.
ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്കാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി തുടങ്ങിയത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.
Get real time update about this post categories directly on your device, subscribe now.