സ്വതന്ത്രമായി നില്‍ക്കും; ഉചിതമായ സമയത്ത് തീരുമാനം എടുക്കും; എല്ലാവരേയും ഒരുമിച്ചുകൊണ്ട് പോകാന്‍ യുഡിഎഫിന് സാധിച്ചില്ലെന്നും ജോസ് കെ മാണി

കോട്ടയം: എല്ലാവരേയും ഒരുമിച്ചുകൊണ്ട് പോകാന്‍ ഐക്യജനാധിപത്യമുന്നണിക്കായില്ലെന്ന് ജോസ് കെ മാണി. തദ്ദേശ സ്ഥാപന പദവിക്കായി 38 വര്‍ഷത്തെ ഹൃദയബന്ധമാണ് മുറിച്ചുമാറ്റിയത്. തല്‍ക്കാലം ഒരു മുന്നണിയിലേക്കും ഇല്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉചിതമായ സമയത്ത് തീരുമാനം എടുക്കും.

യുഡിഎഫിനെ കെട്ടിപടുത്ത നേതാവിന്റെ പാര്‍ടിയെയാണ് പുറത്താക്കിയത്. മാണിയെ മറന്നാണ് തീരുമാനമെടുത്തത്. ഇത് നീതിയുടെ പ്രശ്നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് അത് പ്രകാരം രാജിവയ്ക്കണമെന്നാണ് പറയുന്നത്. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ.

കാലുമാറ്റക്കാരന് പാരിതോഷികം നല്‍കണമെന്ന് പറയുന്നത് അനീതിയാണ്. ജോസഫിന് രാഷ്ട്രീയ അഭയം നല്‍കിയത് പാര്‍ടിയാണിത്. മാണിയുടെ മരണത്തിന് ശേഷം പാര്‍ടിയെ ഹൈജാക് ചെയ്യാന്‍ പി ജെ ജോസഫ് ശ്രമിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News