പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്; ആവശ്യമെങ്കില്‍ പഠനം തുടങ്ങുക ഓണ്‍ലൈനായി

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

നിലവിലെ സാഹചര്യത്തില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീറ്റുണ്ട്. സിബിഎസ്ഇ ഉള്‍പ്പടെയുള്ളവ സംബന്ധിച്ച കണക്കുകള്‍ വന്നശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു.

പതിനഞ്ചാം തീയതിക്ക് മുമ്പ് സിബിഎസ്ഇ പരീക്ഷാഫലം വരുമെന്നാണ് അറിയുന്നത്. അതിനു ശേഷം സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാം. ഏതു രീതിയിലായാലും പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണിന് സീറ്റുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

പ്ലസ് വണ്‍ പ്രവേശനം മുന്‍ വര്‍ഷങ്ങളിലേതു പോലെ ഓണ്‍ലൈനായി തുടരും. കൊവിഡിന്റെ സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനവും പഠനവും സംബന്ധിച്ച് യാതൊരു പ്രതിസന്ധിയുമില്ല. ഇപ്പോഴത്തെ നിലയ്ക്ക് ഓണ്‍ലൈന്‍ വഴിയുള്ള താല്‍ക്കാലിക പഠനരീതിയാണ് മറ്റ് ക്ലാസ്സുകളില്‍ സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാകും പ്ലസ് വണിലും ആവശ്യമെങ്കില്‍ സ്വീകരിക്കുക. സ്‌കൂളുകള്‍ തുറക്കുന്ന സമയത്ത് ക്ലാസ്സുകളില്‍ പഠനം നടത്താവുന്നതായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here