ബിന്ദുകൃഷ്ണയ്ക്ക് വേണ്ടി ഫണ്ട് പിരിച്ചില്ല; ദളിതനായ കോൺഗ്രസ് നേതാവിനെ മണ്ഡലം കമ്മിറ്റി യോഗത്തിൽ നഗ്നനാക്കി ക്രൂരമര്‍ദ്ദനം; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നയിച്ച ജനരക്ഷായാത്രക്ക് ഫണ്ട് പിരിച്ചില്ലെന്നാരോപിച്ച് ദളിതനായ കോൺഗ്രസ് വാർഡ് മെമ്പർക്ക് ഭ്രഷ്ടെന്ന് ആരോപണം.

വിലക്ക് ചോദ്യം ചെയ്ത് കൊല്ലം വിളക്കുടി യോഗത്തിൽ പങ്കെടുത്ത തന്നെ അർദ്ധ നഗ്നനാക്കി മർദ്ദിച്ചെന്നും ജാതിപേര് വിളിച്ചാക്ഷേപിച്ചെന്നും കാട്ടി വിനീത് വിജയൻ പോലീസിനു പരാതി നൽകി.

കോവിഡ് പകർച്ച വ്യാധി നിയമങൾ ലംഘിച്ചു നടത്തിയ വിളക്കുടി മണ്ഡലം കമ്മിറ്റി യോഗത്തിൽ വെച്ചാണ് വിനീത് വിജയനെ അർദ്ധ നഗ്നനാക്കി മർദ്ദിക്കുകയും ജാതിപേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി പരാതി.

ബിന്ദുകൃഷ്ണ നടത്തിയ കാൽ നടജാഥക്ക് 25000 ഫണ്ട് പിരിച്ചു നൽകിയില്ലെന്നാരോപിച്ചാണ് വിനീതിനെ കോൺഗ്രസ് ഭ്രഷ്ട് കൽപ്പിച്ചതെന്നാണ് വിനീതിന്റെ ആരോപണം.

ബ്ലോക്ക് പ്രിഡന്റ് ജെ.ഷാജഹാൻ, ഡിസിസി ജനറൽസെക്രട്ടറി ബാബു മാത്യു, മണ്ഡലം പ്രസിഡന്റ് സലീം, ബ്ലോക്ക് വൈസ് പ്രസിഡന്റെ ഷാഹുൽ ഹമീദ്, മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ്ഖാൻ, ഒബിസി കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിയാസ് എന്നിവർക്കെതിരെയാണ് വിനീത് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിത്.

വിളക്കുടി പഞ്ചായത്ത് കോൺഗ്രസ് 16ാം വാർഡ് പ്രസിഡന്റ്,മുൻ ബൂത്ത് പ്രസിഡന്റ് എന്നീ സ്ഥാനങൾ വഹിച്ച വിനീത് ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിച്ച് പര‌ാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here