രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക്; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിത സമയത്ത്; ജാഗ്രത തുടരണം

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക് പ്രവേശിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഉചിതമായ സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ഇതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്നും മോദി പറഞ്ഞു.

പല വിധത്തിലുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണിതെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തെ കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും കൊവിഡ് മരണങ്ങള്‍ കുറവാണ്.

അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഈ മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്.

1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചു. 31,000 കോടി രൂപ അവരുടെ അക്കൗണ്ടില്‍ എത്തിച്ചു. 80 കോടി ആളുകള്‍ക്ക് റേഷന്‍ നല്‍കി. ഉത്സവങ്ങള്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം ആഘോഷിക്കാന്‍.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍അന്ന യോജന നവംബര്‍ വരെ നീട്ടി. ഇതിലൂടെ സൗജ്യന റേഷന്‍ എല്ലാവര്‍ക്കും ലഭിക്കും. അഞ്ച് കിലോ അരിയാവും പാവപ്പെട്ടവര്‍ക്ക് ലഭിക്കുക. വണ്‍ റേഷന്‍ കാര്‍ഡ്, വണ്‍ നേഷന്‍ പദ്ധതി നടപ്പാക്കും. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷന്‍ വാങ്ങാനാവുമെന്നും മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here