കുരങ്ങനെ മരത്തില്‍ കെട്ടിത്തൂക്കി കൊടുംക്രൂരത; മൂന്നു പേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കുരങ്ങന്റെ കഴുത്തില്‍ കയര്‍ ചുറ്റി മരത്തില്‍ കെട്ടിത്തൂക്കി കൊടുംക്രൂരത.

ജൂണ്‍ 26ന് തെലങ്കാനയിലെ ഖമ്മം ജില്ലയിലെ വെമ്‌സുര്‍ ഗ്രാമത്തിലാണ് സംഭവം. ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂന്നാളുകള്‍ ചേര്‍ന്ന് ഒരു കുരങ്ങനെ കഴുത്തില്‍ കയര്‍കെട്ടി മരത്തില്‍ കെട്ടിത്തൂക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സതുപള്ളി വനമേഖലയിലും സമീപ പ്രദേശങ്ങളിലും കുരുങ്ങുശല്യം വ്യാപകമാണ്. ഒരു കുരുങ്ങനെ ഇത്തരത്തില്‍ കെട്ടിത്തൂക്കി മറ്റുള്ളവയെ ഭയപ്പെടുത്താനായിരുന്നു ശ്രമം. കെട്ടിത്തൂക്കിയ കുരുങ്ങന്റെ ശവം കണ്ടെത്തിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് സതുപള്ളി റേഞ്ച് ഓഫിസര്‍ എ.വെങ്കടേഷ്വരലു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here