എസ്എന്‍ കോളേജിലെ സാമ്പത്തിക തിരിമറി; വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു

ആലപ്പുഴ: എസ്എന്‍ കോളജ് സില്‍വര്‍ ജൂബിലിയുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എസ്പി ഷാജി പി സുഗുണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെള്ളപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

കൊല്ലം എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി ഫണ്ട് പിരിക്കുകയും അത് വലിയ രീതിയില്‍ വകമാറ്റി ചെലവഴിച്ചു, സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി തുടങ്ങിയ പരാതികളുണ്ടായിരുന്നു. ഈ പരാതികളിലാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News