കൊവിഡില്‍ ജീവന്‍ പൊലിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗാനം

കൊറോണയുടെ ഇരയായി ജീവൻവെടിഞ്ഞ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ആദരിച്ചുകൊണ്ട് കേരള മീഡിയ അക്കാദമി തയ്യാറാക്കിയ ഗാനം ശ്രദ്ധ നേടുന്നു.

കവിയും ഗാനരചയിതാവുമായ മധു വാസുദേവന്‍ എഴുതിയ ഗാനം ഈണം നല്‍കി പാടിയത് പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ്.

കൊറോണ ജീവൻ എടുത്ത ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ആദരിച്ചാണ് ഗാനം തയ്യാറാക്കിയതെന്ന് ഗാനം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മധു വാസുദേവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News