‘കാടും കാട്ടാറും കടലും’; വനമഹോത്സവത്തിന്റെ തീം സോങ് പ്രകാശനം ചെയ്തു

സംസ്ഥാനത്ത് ജൂലൈ ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന വനമഹോത്സവത്തോടനുബന്ധിച്ച് വനം വകുപ്പ് തയ്യാറാക്കിയ തീം സോങിന്റെ പ്രകാശനം വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു നിര്‍വഹിച്ചു.

‘കാടും കാട്ടാറും കടലും..’ എന്നാരംഭിക്കുന്ന മുദ്രാഗാനം ആലപിച്ചിരിക്കുന്നത് പി.ജയചന്ദ്രനാണ്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് കൃഷ്ണന്റെ വരികള്‍ക്ക് കണ്ണന്‍ വാര്യരാണ് ഈണം പകര്‍ന്നിരിക്കുന്നത്. ദ്യശ്യസംവിധാനം – രാജു.കെ.ഫ്രാന്‍സിസ്.

വനംമന്ത്രിയുടെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യ മേധാവി പി. കെ. കേശവന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രകാശനച്ചടങ്ങ് ഫേസ്ബുക്കിലൂടെ ലൈവ് ടെലികാസ്റ്റ് നടത്തി. മുദ്രാഗാനം വനം വകുപ്പിന്റെ വെബ്‌സൈറ്റിലും യൂടൂബ് ചാനലിലും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News