മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ച് നല്‍കിയത്‌ 16009197 രൂപ 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്ലിങ് കേരള പദ്ധതി വഴി  ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ചത് ഒരു കോടി അറുപത് ലക്ഷം രൂപ. വീടുകളിൽ നിന്നും ഉപയോഗ ശൂന്യമായ സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തിയാണ് ഈ തുക സമാഹരിച്ചത്.

കോവിഡ് ആശങ്ക സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ സമാനതകളില്ലാത്ത സേവനപ്രവർത്തനങ്ങൾക്കാണ് ഡി വൈ എഫ് ഐ നേതൃത്വം നൽകിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനായി ഡി വൈ എഫ്വ്ഐ പ്രഖ്യാപിച്ച റീ സൈക്ലിംഗ് കേരള പുതു ചരിത്രം തന്നെ സൃഷ്ടിച്ചു.

വീടുകളിലെത്തി ഉപയോഗശൂന്യമായ സാധനങ്ങൾ ശേഖരിച്ച് വില്പന നടത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡി വൈ എഫ് ഐ പണം സമാഹരിച്ചത്.ധനസമാഹരണത്തിന് ആയി ഡി വൈ എഫ് ഐ പ്രവർത്തകർ അഹോരാത്രം പണിയെടുത്തപ്പോൾ  കണ്ണൂർ ജില്ലാ കമ്മിറ്റി വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തിയത് ഒരു കോടി അറുപത് ലക്ഷം

പണം സമാഹരിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഡി വൈ എഫ് ഐ ഏറ്റെടുത്തു. കൂലിപ്പണി എടുത്തും, മീനും ഐസ്ക്രീമും വിൽപ്പന നടത്തിയും,തട്ടുകട നടത്തിയും പണം സമാഹരിച്ചു.കണ്ണൂരിൽ നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് 16009197 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ,പ്രസിഡന്റ് മനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News