ഭരണമുന്നണിയില്‍ പൊട്ടിത്തെറി; പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് ഭരണ കക്ഷിയായ നേപ്പാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. ഒലിയുടെ മുന്‍ വിശ്വസ്തനായ ബാം ദേവ് ഗൗതം, പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ, മറ്റ് നേതാക്കളായ മാധവ് നേപ്പാള്‍, ജല നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കളാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് രാജി ആവശ്യം ഉയര്‍ന്നത്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയമാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം സര്‍ക്കാരിനെ മുന്നോട്ടു നയിക്കുന്നതില്‍ ഒലി പരാജയമാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു.

അധികാരത്തില്‍നിന്ന് തന്നെ പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് കെ.പി. ശര്‍മ ഒലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.. ഇന്ത്യയല്ല താനാണ് ഒലിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാര്‍ട്ടി ഉപ ചെയര്‍മാന്‍ പ്രചണ്ഡ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ഒലി ഒഴിയണമെന്നാണ് പ്രചണ്ഡ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്നെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ഒലിയുടെ ആരോപണത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗത്തില്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. ഒലിയുടെ ആരോപണത്തിന് തെളിവ് ഹാജരാക്കണമെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റിയോഗം് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News