ടിക് ടോക്ക് ഇനിയില്ല; പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് അവസാന അറിയിപ്പ്

തിരുവനന്തപുരം: ടിക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ പൂര്‍ണമായും അവസാനിപ്പിച്ചു. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്നാണ് നടപടി. നിരോധനത്തിനു പിന്നാലെ ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷനുകളെ നീക്കിയിരുന്നു.

എന്നാല്‍ മുന്‍പ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ ഫോണില്‍ ആപ്പ് പ്രവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് എല്ലാ ഡിവൈസുകളിലും പ്രവര്‍ത്തനം നിലച്ചത്. നിരോധനം സംബന്ധിച്ച അറിയിപ്പാണ് ആപ്പ് ഇപ്പോള്‍ തുറക്കാന്‍ നോക്കുമ്പോള്‍ കാണാനാകുക.

ടിക് ടോക്, ഹലോ, യുസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇവ ഏര്‍പ്പെടുന്നതായി വിവരം ലഭിച്ചതിനാല്‍ രാജ്യസുരക്ഷയ്ക്കും പൊതുക്രമം സംരക്ഷിക്കാനുമാണ് നിരോധിക്കുന്നതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News