കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴിലെ ഐടി സെല്‍ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് പരാതി.സോഷ്യല്‍ മീഡിയയില്‍ വിവിധ ഫേക്ക് അക്കൗഡുകള്‍ ഉണ്ടാക്കി എതിരാളികളെ ആക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കുന്നത് കെഎസ്ഇബി സബ് എഞ്ചീനിയര്‍ എന്നാണ് പരാതി.
കൊല്ലം ഡിസിസിയുടെ ഐടി സെല്‍ തലവനെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട അനീഷ് അരവിന്ദിനെതിരെയാണ് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് വിഎന്‍ ഉദയകമാര്‍ പോലീസിനും, വൈദ്യൂതി ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിരിക്കുന്നത്.
അന്തരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനോടുളള ആദരസൂചകമായി ഒൗദ്യോഗിക ദുഖാചരണം നിലനില്‍ക്കെ കൊല്ലം കരുവാളൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിന്‍ ഉദയകുമാറിനെതിരെ അസഭ്യം പറഞ്ഞതാണ് സംഭവവികാസങ്ങളുടെ തുടക്കം.
അരുണ്‍ മോഹന്‍ കെഎസ് യു എന്ന ഫെയ്സ് ബുക്ക് ഐഡിയില്‍ നിന്നായിരുന്നു കേട്ടലറക്കുന്ന അസഭ്യ വര്‍ഷം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആയ വി എന്‍ ഉദയകുമാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
അരുണ്‍ മോഹന്‍ കെ എസ് യു എന്ന അക്കൗഡില്‍ നിന്ന് കൊല്ലം ഡിസിസിയുടെ ഐടി വിഭാഗം തലവനും കെ എസ് സി ബിയിലെ സമ്പ് എഞ്ചീനീയറുമായ അനീഷ് അരവിന്ദ് തന്നെ തെറി വിളിച്ചു എന്നാണ് ഉദയകുമാറിന്‍റെ ആക്ഷേപം. തന്നെ തെറി വിളിച്ച ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്.
നിലവില്‍ പയ്യന്നൂര്‍ പാലിയോട്ട് ചാല്‍ കെഎസ്ഇബിയിലെ സമ്പ് എഞ്ചീനിയറായി പ്രവര്‍ത്തിക്കുന്ന അനീഷ് അരവിന്ദ് താന്‍ കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഐടി വിഭാഗം തലവനാണെന്നും ഈ പദവിയില്‍ താന്‍ മൂന്ന് കൊല്ലമായി തുടരുകയാണെന്നും പരസ്യമായി എഴുതിയിട്ടുണ്ട്.
ഡിസിസി അദ്ധ്യക്ഷയായ ബിന്ദു കൃഷ്ണ അനീഷാണ് കൊല്ലം ഡിസിസിയുടെ ഐടി സെല്‍ തലവനെന്ന് പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനീഷ് അരവിന്ദ് രാഷ്ടീയ പാര്‍ട്ടിയുടെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഉദയകുമാര്‍ ആക്ഷേപിക്കുന്നത്. ഈ കാര്യം ചൂണ്ടികാട്ടി കെഎസ്ഇബി ചെയര്‍മാനും അദ്ദേഹം പരാതി നല്‍കി.
അനീഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി എടുക്കും വരെ മുന്നോട്ട് പോകുമെന്നും ഉദയന്‍ വ്യക്തമാക്കി. കെപിസിസിയുടെ ജംബോ പട്ടികക്കെതിരെ വി എന്‍ ഉദയകുമാര്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതിലുളള വൈരാഗ്യം നിമിത്തം ഉദയകുമാറിനെതിരെ നിരവധി ഭീഷണികള്‍ നിലനിള്‍ക്കുകയാണ്. അതിനിടയിലാണ് കേട്ടലറക്കുന്ന അസഭ്യവര്‍ഷവുമായി കോണ്‍ഗ്രസിന്‍റെ സൈബര്‍ ടീം രംഗത്തിറിങ്ങിയിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.