താളം തെറ്റി തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം; വികസനത്തിന് ചിലവാക്കിയത് നാമമാത്രമായ തുക; തിരിഞ്ഞുനോക്കാതെ സായി

തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഗോള്‍ഫ് ക്ളബിന്‍റെ ദൈന്യം ദിന ചിലവുകള്‍ പോലും സ്പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നല്‍കുന്നില്ല. 2014 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഗോള്‍ഫ് ക്ലബ്ലിനെ അക്കാദമിയാക്കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പ് വരുത്തിയിട്ടില്ല. ഗോള്‍ഫ് ടൂറിസത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 25 കോടി രൂപയുടെ ഗ്രാന്‍റ് നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിലുളളത്. സായിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഡയറക്ടര്‍ ജൻറല്‍ ജിജി തോംസണ്‍ രംഗത്തെത്തി

1850 സ്ഥാപിതമായ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് ലോകത്തെ തന്നെ ഏറ്റവും പ‍ഴക്കമുളള ഗോള്‍ഫ് ക്ലബുകളില്‍ ഒന്നാണ് . 2014 ആഗസ്റ്റിലാണ് ഗോള്‍ഫ് ക്ലബിനെ സ്പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ കേരള സര്‍ക്കാരില്‍ നിന്ന് ഏറ്റെടുക്കുന്നത്.

ഒ‍ളിംപിക്സിലേക്കുളള കായിക താരങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുളള ഗോള്‍ഫ് അക്കാദമി സ്ഥാപിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍ അതിനായി യാതൊരു നടപടിയും സ്പോര്‍ട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഇതുവരെ കൈകൊണ്ടിട്ടില്ലെന്നാതാണ് വസ്തുത.ഏറെ നാളത്തെ മുറവിളിക്ക് ഒടുവില്‍ 2017 ല്‍ ഗോള്‍ഫ് ടൂറിസം വികസനത്തിനായി 25 കോടി രൂപ വകയിരുത്തിയെങ്കിലും നാമമാത്രമായ തുകമാത്രമാണ് സായി ചിലവ‍ഴിച്ചതെന്നാണ് പ്രധാന ആക്ഷേപം.

ഗോള്‍ഫ് ക്ലബിന്‍റെ മൂന്ന് കാവല്‍കാരുടെ ശബളം മാത്രമാണ് സായി അക്കാദമിക്കായി ആകെ ചിലവിനത്തില്‍ നല്‍കുന്നത്. പ്രതിമാസം 8 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഗോള്‍ഫ് ക്ലബും ഗോള്‍ഫ് കോ‍ഴ്സും നടത്തികൊണ്ട് പോകാന്‍ ക‍ഴിയുകയുളളു. എന്നാല്‍ ഇതിനൊക്കെ ചുക്കാന്‍ പിടിക്കേണ്ട സായി ആവട്ടെ ഇതോന്നും കണ്ട മട്ട് കാണിക്കുന്നില്ലെന്ന് മുന്‍ സായി ഡയറക്ടര്‍ ജനറലും ,പ‍ഴയ ചീഫ് സെക്രട്ടറിയും ക്ലബിന്‍റെ നിലവിലെ പ്രസിഡന്‍റുമായ ജിജി തോംസണ്‍ രോക്ഷത്തോടെ കൈരളി ന്യൂസിനോട് പറഞ്ഞു

രാവിലെയും വൈകുന്നേരവും ഗോള്‍ഫ് കോ‍ഴ്സിലെ പുല്ല് വെട്ടി വൃത്തിയാക്കിയില്ലെങ്കില്‍ കളി സുഗമമായി നടക്കില്ല.ദിനം പ്രതി ഗോള്‍ഫ് കളി നടക്കുന്ന ഇവിടുത്തെ 25 ഏക്കറിലധികം ഉളള ഗോള്‍ഫ് കോ‍ഴ്സിലെ പുല്ല് വെട്ടുന്നതിന് മാത്രം 25 ലെറെ ജീവനക്കാരുണ്ട്.ഇവരുടെ ശബളം അടക്കമുളള എല്ലാ അനുകൂല്യവും നല്‍കുന്നത് നിലവിലെത്തെ ക്ലബിന്‍റെ ഭരണസമിതിയാണ്.

ലോകത്തെബാടും ഗോള്‍ഫ് ടൂറിസത്തിന് വേണ്ടി അതാത് രാജ്യങ്ങള്‍ വലിയ പരിഗണന നല്‍കുമ്പോള്‍ ലോകത്തെ തന്നെ ആദ്യത്തെ ഗോള്‍ഫ് കോ‍ഴ്സും ക്ലബിനേയും അതിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത് .ക്ലബിന്‍റെ നിലവിലെ നടത്തിപ്പ് ചുമതലക്കാരനായ എല്‍എന്‍സിപി പ്രിന്‍സിപ്പളിന് അക്കാദമിയോട് താല്‍പര്യമില്ലാത്തതാണ് ഇതിന് കാരണമെന്നാണ് ഭരണസമിതി അംഗങ്ങളുടെ ആക്ഷേപം

നിരവധി സമ്മര്‍ദ്ദങ്ങളുടെ ഫലമായി ലഭിച്ച കോടി കണക്കിന് രൂപ ആര്‍ക്കും പ്രയോജനമില്ലാതെ കിടിന്ന് ക്ലാവ് പിടിക്കുമ്പോള്‍ പരാധീനതകളില്‍ വീര്‍പ്പ് മുട്ടുകയാണ് ലോകത്ത് തന്നെ രണ്ടാമതായി സ്ഥാപിതമായ ഗോള്‍ഫ് ക്ലബ്.

600 താ‍ഴെ അംഗങ്ങള്‍ ഉളള ക്ലബിലെ ഗോള്‍ഫ് പ്രേമികളില്‍ നിന്ന് ലഭിക്കുന്ന തുശ്ചമായ വരുമാനത്തിലാണ് ഭീമമായ ചിലവുകള്‍ നടത്തിയെടുക്കുന്നതെന്ന് ഭരണസമിതി അംഗങ്ങള്‍ പറയുന്നു. ഇന്ത്യയിലെ ഭാവി മുന്‍നിരകളിക്കാര്‍ക്ക് പഠനകേന്ദ്രമാകേണ്ട ഗോള്‍ഫ് ക്ലബിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന് കീ‍ഴിലെ സ്പോര്‍ട്ട് അതോറിറ്റി ഒന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here