നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് 48 മണിക്കൂറിനുളിൽ വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് 48 മണിക്കൂറിനുളിൽ വിശദീകരണം നൽകണമെന്നു കേന്ദ്ര സർക്കാർ. ഇന്ത്യയിൽ നിന്നുള്ള ഉപഭോക്താക്കളുടെ വിവരം ചൈനയ്ക്ക് കൈമാറുന്നില്ലെന്ന് ആപ്പ് ഉടമകൾ തെളിയിക്കണം. ഇന്ത്യയ്ക്ക് പിന്നാലെ
സുരക്ഷ ഭീഷണി ചൂണ്ടികാട്ടി ചൈനീസ് കമ്പനികളായ ഹുവായ്, സേറ്റെ എന്നിവ അമേരിക്കയിൽ നിരോധിച്ചു.

ടിക്ക് ടോക്ക് അടക്കം നിരോധന പട്ടികയിലുള്ള 59 കമ്പനികളും വിശദീകരണം നൽകണം. ചൈനയിൽ നിലവിലുള്ള ഡാറ്റാ കൈമാറ്റ നിയമ പ്രകാരമാണ് ചൈനീസ് കമ്പനികൾ പ്രവർത്തിക്കുന്നതെന്നാണ് കേന്ദ്രം ചൂണ്ടി കാട്ടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരം 59 മൊബൈൽ ആപ്പുകളും ചൈനയ്ക്ക് കൈമാറുന്നുവെന്ന് സംശയിക്കപ്പെടുന്നു.

ആപ്പുകളുടെ നിരോധന ഉത്തരവിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് 48 മണിക്കൂറിനുള്ളിൽ മൊബൈൽ ആപ്പ് ഉടമകൾ വിശദീകരണം നൽകണം. ഉപഭോക്താക്കളുടെ വിവരമൊ, മറ്റ്‌ ഡാറ്റകളോ ചൈനയ്ക്ക് നൽകിയിട്ടില്ലെന്ന് തെളിയിക്കണം. പ്രധാന സെർവറുകൾ ചൈനീസ് സർക്കാരിന് ഉപയോഗിക്കാൻ പറ്റുന്നത് ആണോയെന്ന് വിശദീകരിക്കണം.

വിശദീകരണം കേട്ട ശേഷം നിരോധനം സ്ഥിരമാക്കുന്നതിനെകുറിച് കേന്ദ്രം അന്തിമ തീരുമാനം എടുക്കും. ടിക്ക് ടോക്ക് പുറത്ത് ഇറക്കിയ വാർത്താകുറിപ്പിൽ ആരോപണങ്ങൾ നിഷേധിക്കുന്നു. മറ്റ്‌ കമ്പനികൾ ഇത് വരെ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. അതിർത്തി തർക്കത്തെ തുടർന്നാണ് മൊബൈൽ ആപ്പുകൾ കേന്ദ്രം നിരോധിച്ചതെങ്കിലും ഡാറ്റ കൈമാറ്റത്തിലൂടെയുള്ള സുരക്ഷ ഭീഷണി ഉയർത്തി ഭാവിയിലെ നിയമ നടപടികൾ അടയ്ക്കുകയാണ് കേന്ദ്രം.

ചൈനീസ് കമ്പനികൾ ആണെങ്കിലും നിരോധിച്ച മൊബൈൽ അപ്പുകൾക്കും രാജ്യത്ത് ഓഫീസും ജീവനക്കാരും ഉണ്ട്. കേന്ദ്ര നടപടിയിൽ ഇവരും ആശങ്കയിലാണ്. ഇന്ത്യ നിരോധനം ഏർപെടുത്തിയതിന് പിന്നാലെ ചൈനീസ് മൊബൈൽ കമ്പനികളെ അമേരിക്കയിൽ നിരോധിച്ചു. അമേരിക്ക നേരത്തെ തന്നെ നോട്ടമിട്ട ഹുവായ്, സേറ്റേ കമ്പനികൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടി കാട്ടി നിരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News