രാജ്യത്ത് അണ്‍ലോക്കിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ അണ്‍ലോക്കിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ഇളവുകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും രാജ്യത്ത് മുഴുവന്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇന്നലെ മാത്രം 19, 000 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകള്‍.

അതേസമയം കേരളത്തിലേക്കുള്ള യാത്രക്ക് രജിസ്‌ട്രേഷന്‍ തുടരണം. അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിര്‍ദേശം. എന്നാല്‍ കേരളത്തിലേക്കുള്ള യാത്രക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ വേണമെന്ന് കാണിച്ച് ഇന്ന് പുതിയ ഉത്തരവിറക്കും.

രണ്ടാം ഘട്ട അണ്‍ ലോക്കിലെ സ്ഥിതിഗതികള്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News