രാജ്യത്ത്‌ കൊവിഡ് രോഗികളുടെ എണ്ണം 5.86 ലക്ഷം;‌ മരണം 17000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ മരണം 17000 കടന്നു. രോഗികളുടെ എണ്ണം 5.86 ലക്ഷമായി. 2,15,125 പേരാണ് ചികിൽസയിലുള്ളത്‌‌. കഴിഞ്ഞ 24 മണിക്കൂറിൽ 18,522 പുതിയ കേസും 418 മരണവും റിപ്പോർട്ട്‌ ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

13,099 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 59.07 ശതമാനത്തിലെത്തി. തിങ്കളാഴ്‌ച 2.10 ലക്ഷം സാമ്പിൾ പരിശോധിച്ചു. ആകെ സാമ്പിൾ പരിശോധന 86 ലക്ഷം കടന്നു.

അതേസമയം രാജ്യത്ത് ജൂണിൽ നാലു ലക്ഷത്തിനടുത്ത്‌ കോവിഡ്‌ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ടായിരത്തോളം പേർ മരിച്ചു. ജൂണിൽ മാത്രം രോഗികളും മരണവും ഇരട്ടിയിലേറെ വർധിച്ചു. ഈ തോത്‌ തുടർന്നാൽ ജൂലൈ അവസാനത്തോടെ രോഗികൾ പത്തുലക്ഷം കടക്കുമെന്നാണ് സൂചന. മരണം മുപ്പതിനായിരത്തിൽ എത്തും.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,0559000 കടന്നു. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണം 512900 കടന്നു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്.

അമേരിക്കയിൽ 37,963 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലിൽ മുപ്പത്തിയൊന്നായിരത്തിലധികമാളുകൾക്കും രോഗം ബാധിച്ചു. 1200ൽ അധികമാളുകൾ 24 മണിക്കൂറിനിടെ ബ്രസീലിൽ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News