സിനിമയെ വെല്ലുന്ന തിരക്കഥ: വെളിപ്പെടുത്തലുകളുമായി ഷംന കൈരളി ന്യൂസില്‍ #WatchLive

കൊച്ചി ബ്ലാക്ക്‌മെയില്‍ തട്ടിപ്പുസംഘത്തെക്കുറിച്ച് വന്‍വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം കൈരളി ന്യൂസില്‍ തത്സമയം. കൈരളി ന്യൂസ് എംഡി ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലാണ് ഷംനയുടെ വെളിപ്പെടുത്തലുകള്‍.

ഷംനയുടെ വാക്കുകള്‍:

മാരേജ് പ്രെപ്പോസലിന് ശേഷമാണ് അന്‍വര്‍ എന്നയാളുമായി സംസാരിച്ചിരുന്നത്. അന്‍വര്‍ എന്നയാളുടെ ബാപ്പയും ഉമ്മയും സഹോദരിയും സംസാരിച്ചിരുന്നു. മെയ് 25 ഓടെയാണ് വിവാഹ ആലോചന വന്നത്. അന്‍വറിന്റെ കുടുംബവുമായും സംസാരിച്ചിരുന്നു. സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരോടും സംസാരിച്ചിരുന്നു. രാമനാട്ടുകരയിലെ മുഹമ്മദ് ഹാജി എന്നയാളുടെ മേല്‍വിലാസമാണ് ബന്ധപ്പെടാനായി നല്‍കിയിരുന്നത്. പിതാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നും അത് നോക്കി നടത്തുകയാണെന്നും സഹോദരന്‍മാര്‍ക്ക് ഗള്‍ഫില്‍ സ്വര്‍ണ്ണക്കച്ചവടമാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു. സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു തട്ടിപ്പിന് പിന്നില്‍. വീട്ടുകാര്‍ക്കിപ്പോഴും ഇത്തരമൊരു തട്ടിപ്പ് നടന്നുവെന്ന് വിശ്വാസം വരുന്നില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News