മകളുടെ രോഗത്തെ തുടർന്നുള്ള മനോവിഷമം; ആശുപത്രി വളപ്പിൽ യുവാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം എസ് എ ടി ആശുപത്രി വളപ്പിൽ യുവാവ് തൂങ്ങി മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ ആണ് ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മകൾ ദേവു ചന്ദന എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

തലച്ചോറിലെ കോശങ്ങൾ നശിക്കുന്ന ഗുരുതര രോഗമാണ് ദേവുവിന്. മകളുടെ രോഗത്തെതുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാധമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News