മിനിമം ചാര്‍ജ് 8 രൂപ തന്നെ; യാത്ര ചെയ്യാവുന്ന ദൂരം 2.5 കിലോമീറ്ററാക്കി ചുരുക്കി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് മന്ത്രിസഭയുടെ അംഗീകാരം. മിനിമം നിരക്കില്‍ മാറ്റമില്ല. മിനിമം നിരക്കില്‍ യാത്ര ചെയ്യുന്ന ദൂരപരിധി അഞ്ചില്‍ നിന്നും രണ്ടര കിലോ മീറ്ററായി ചുരുക്കി. വിദ്യാര്‍ത്ഥികളുടെ നിരക്കിലും മാറ്റമില്ല. കൊവിഡ് കാലത്തെക്ക് മാത്രമാണ് നിരക്ക് വര്‍ദ്ധനവെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ഭേദഗതി വരുത്തിയാണ് മന്ത്രിസഭ അംഗീകരിച്ചത്. മിനിമം നിരക്ക് 8 രൂപയായി തുടരും. എന്നാല്‍ മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി കുറച്ചു. കിലോമീറ്റര്‍ ചാര്‍ജ്ജ് 90 പൈസയാക്കി. നിലവില്‍ 70 പൈസയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള നിരക്ക് അതെ രീതിയില്‍ തുടരുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസ്സിനും പുതുക്കിയ നിരക്ക് തന്നെ ഈടാക്കും. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്‌ളാസ് ബസ്സുകള്‍ക്ക് മിനിമം ചാര്‍ജ്ജും കിലോമീറ്റര്‍ ചാര്‍ജ്ജും വര്‍ദ്ധിപ്പിച്ചു. 25 ശതമാനം വീതമാണ് വര്‍ദ്ധനവ്. നിരക്ക് വര്‍ദ്ധനവ് നോട്ടീഫിക്കേഷന്‍ ഇറങ്ങുന്ന മുറയ്ക്ക് പ്രബല്യത്തില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News