ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത

ജമാഅത്തേ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലീംലീഗ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സമസ്ത. നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയക്കരുതെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം .

സമസ്ത മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഉമർ ഫൈസിയുടെ പ്രതികരണം: ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ സ്വഭാവവും ലേഖനത്തിൽ തുറന്ന് കാട്ടുന്നുണ്ട്.

വരുന്ന തിരഞ്ഞെടുപുകളിൽ ജമഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടാനുള്ള മുസ്ലീംലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സമസ്ത പ്രതികരിച്ചത്.

നക്കാപ്പിച്ച രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയക്കരുതെന്ന് സമസ്ത മുശാവറ അംഗം ഉമർഫൈസി മുക്കം സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിൽ മുന്നറിയിപ്പ് നൽകി.ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപിച്ചവരാണ് ജമാഅത്തെ ഇസ്ലാമി.

മതരാഷ്ട്ര വാദമാണ് ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന തത്വം: ഐഎസ് ഐസുമായും ജമാഅത്തെ ഇസ്ലാമിയെ ഉമർ ഫൈസിമുക്കം താരതമ്യം ചെയ്യുന്നുണ്ട്. isis മതസംഘടനയല്ല, രാഷ്ട്രീയ സംഘടനയാണ്.

പക്ഷെ അവർ ഉയർത്തിയ വെല്ലുവിളി ഇസ്ലാമിന്റെ ചുമലിൽ വന്ന് ചേർന്നു. സാമ്രാജ്യ ശക്തികൾ ഇസ്ലാമിനെയും മുസ്ലീംകളെയും വേട്ടയാടാൻ ഐസ്ഐഎസ് ഉപകരണമാക്കി.അത് പോലെ ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ രംഗപ്രവേശം ഫാസിസ്റ്റ് ശക്തികൾക്ക് വളമാകും.

ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം ലോക പൊതുസമൂഹത്തിന് ബോധ്യം ഇല്ലാത്തതുംജനാധിപത്യ ഭൂമികക്ക് കനത്ത പ്രഹരം ഏൽപ്പിക്കുന്നതുമാണ്.ഈ തീവ്രവാദ പാർട്ടിക്ക് മുഖ്യധാരയിലേക്ക് കടന്ന് വരാൻ മുസ്ലീം ലീഗ് വാതിൽ തുറന്ന് കൊടുക്കരുതെന്നും ഉമർ ഫൈസി ആവശ്യപ്പെട്ടു.

ഇവരുടെ രംഗപ്രവേശം സമൂഹത്തിൽ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്.അവരിൽ അത് ആഴത്തിൽ സ്വാധീനിക്കാതെ തടഞ്ഞ് നിർത്തിയത് ഇടത്പക്ഷത്തിന്റെയും വലത്പക്ഷത്തിന്റെയും നയസമീപനങ്ങളാണ്. ഈ നിലപാടുകളിൽ വെള്ളം ചേർക്കുകയാണ് മുസ്ലിംലീഗ്.

വിദ്യാസമ്പന്നരും രാഷ്ട്രീയഅവബോധമുള്ളവരും അപകടം തിരിച്ചറിഞ്ഞ് ഉചിതമായ നിലപാടുകൾ സ്വികരിക്കണം എന്ന അഭ്യർത്ഥനയോടെയാണ് ഉമർ ഫൈസിമുക്കം ലേഖനം അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News