രാജ്യത്തെ ആശങ്കയിലാ‍ഴ്ത്തി കൊവിഡ്; രോഗികളുടെ എണ്ണം 6 ലക്ഷത്തിലേക്ക്; ഇന്നലെ മാത്രം 507 മരണം;

ആശങ്ക വർധിപ്പിച്ചു രാജ്യത്ത് കൊവിഡ് മരണങ്ങൾ കൂടുന്നു. ഇന്നലെ മാത്രം 507 പേർ മരിച്ചു. ആകെ മരണം 17, 400 ആയി ഉയർന്നു. രോഗ ബാധിതരുടെ എണ്ണം 5,85,493 ആയി. അതേസമയം ദിനപ്രതിയുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. അതെ സമയം ബിഹാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിവാഹം കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ വരൻ മരിച്ചിരുന്നു.

ശനിയാഴ്ച 19906 പുതിയ രോഗികൾ ആണ് രാജ്യത് റിപ്പോർട്ട്‌ ചെയ്തത്. അതിന് ശേഷം തുടർച്ചയായി മൂന്ന് ദിവസമായി രോഗികളുടെ നിരക്കിൽ നേരിയ കുറവ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 18653 പേരിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. ആകെ രോഗികൾ ആകുന്നവരുടെ എണ്ണം 5, 85, 493. എന്നാൽ സുഖപ്പെട്ടവരുടെ എണ്ണം മൂന്നേകാൽ ലക്ഷം കടന്നു. 59.43 ശതമാനമാണ് രോഗവിമുക്തി നിരക്ക്.

മരണ നിരക്ക് കുതിച്ചു ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. 507 പേർ ഒറ്റദിവസത്തിനുള്ളിൽ മരണത്തിന് കീഴടങ്ങി. ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ കോവിഡ് ഹോട് സ്പോട്ടുകളിൽ നിന്നും പശ്ചിമ ബംഗാളിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വയ്ക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര സർക്കാരിന് കത്തെഴുതി.

ബിഹാറിൽ വൻ കോവിഡ് വ്യാപനം. പട്നയിലെ പലിഗഞ്ചിൽ ജൂൺ 17ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിവാഹം കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞു കോവിഡ് രോഗ ലക്ഷണങ്ങളോടെ വരൻ മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. വധുവിന് രോഗം ഇല്ല.
ദില്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News