തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിന്റെ പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി ഷംന കാസിം. സിനിമയെ വെല്ലുന്ന തിരക്കഥയായിരുന്നു തട്ടിപ്പിന് പിന്നിലെന്ന് ഷംന കൈരളി ന്യൂസ് എംഡി ജോണ്‍ ബ്രിട്ടാസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
തട്ടിപ്പിനിരയായത് മോഡലുകള്‍ മാത്രമല്ലെന്നും നിരവധി വിദ്യാര്‍ത്ഥിനികളും ഇരകളായെന്നും ഷംന പറഞ്ഞു. തട്ടിപ്പിന് പിന്നില്‍ സ്ത്രീകളടങ്ങിയ സംഘമാണെന്നും സ്വര്‍ണക്കടത്തിന് കൂട്ടുനിന്നാല്‍ കോടികള്‍ നല്‍കാമെന്ന് സംഘം വാഗ്ദാനം ചെയ്തിരുന്നെന്നും ഷംന കൈരളി ന്യൂസിനോട് പറഞ്ഞു.
വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. ആ രാത്രി ഉറങ്ങിയിട്ടില്ല. തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികളെ കുറ്റം പറയാന്‍ സാധിക്കില്ല. കാരണം അത്രയ്ക്ക് പ്ലാനോടെയാണ് അവര്‍ സംസാരിക്കുന്നതും ഇടപെടുന്നതും. ഷാജി പട്ടിക്കരയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയതെന്നും ഷംന വെളിപ്പെടുത്തി. വീട്ടുകാര്‍ക്കിപ്പോഴും ഇത്തരമൊരു തട്ടിപ്പ് നടന്നുവെന്ന് വിശ്വാസം വരുന്നില്ലെന്നും ഷംന പറഞ്ഞു.
മാരേജ് പ്രെപ്പോസലിന് ശേഷമാണ് അന്‍വര്‍ എന്നയാളുമായി സംസാരിച്ചിരുന്നത്. അന്‍വര്‍ എന്നയാളുടെ ബാപ്പയും ഉമ്മയും സഹോദരിയും സംസാരിച്ചിരുന്നു. മെയ് 25ഓടെയാണ് വിവാഹ ആലോചന വന്നത്. അന്‍വറിന്റെ കുടുംബവുമായും സംസാരിച്ചിരുന്നു. വിവാഹാലോചനയ്ക്ക് ശേഷമാണ് അന്‍വറുമായി സംസാരിച്ചത്. സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഇവരോടും സംസാരിച്ചിരുന്നു. മുഖം മറച്ചാണ് സംഘം വീഡിയോകോളില്‍ സംസാരിച്ചത്. രാമനാട്ടുകരയിലെ മുഹമ്മദ് ഹാജി എന്നയാളുടെ മേല്‍വിലാസമാണ് ബന്ധപ്പെടാനായി നല്‍കിയിരുന്നത്. പിതാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നും അത് നോക്കി നടത്തുകയാണെന്നും സഹോദരന്‍മാര്‍ക്ക് ഗള്‍ഫില്‍ സ്വര്‍ണ്ണക്കച്ചവടമാണെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

Get real time update about this post categories directly on your device, subscribe now.