നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി; അഞ്ച് മരണം, 17 ജീവനക്കാർക്ക് പരിക്ക്

കുടല്ലൂർ ജില്ലയിലെ നെയ്‍വേലി ലിഗ്നൈറ്റ് പ്ലാന്‍റിൽ ബോയിലർ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. പൊട്ടിത്തെറിയില്‍ 17 ജീവനക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്ലാന്‍റിന്‍റെ രണ്ടാം സ്റ്റേജിലെ ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here