മെസിയുടെ 700-ാം ഗോളും രക്ഷയായില്ല; മാഡ്രിഡിനെതിരേ സമനിലയില്‍ കുടുങ്ങി; ബാ‍ഴ്സലോണയുടെ കിരീട മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി

ലയണല്‍ മെസിയുടെ കരിയറിലെ 700-ാം ഗോള്‍ നേടിയ മത്സരത്തിലും ബാ‍ഴ്സലോണയ്ക്ക് നിരാശ. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ സമനിലയില്‍ കുടുങ്ങിയതോടെ ബാഴ്‌സയുടെ ലാ ലിഗ കിരീട മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.

രണ്ടു തവണ ലീഡെടുത്ത ശേഷമാണ് സ്വന്തം മൈതാനത്ത് ബാഴ്‌സ സമനില വഴങ്ങിയത്. മൂന്നു പെനാല്‍റ്റികളും ഒരു സെല്‍ഫ് ഗോളും പിറന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് പനേങ്ക കിക്കിലൂടെ മെസി കരിയറിലെ എ‍ഴുന്നൂറാം ഗോള്‍ തികച്ചത്.

ബാഴ്‌സയുടെ സമനിലയോടെ കിരീട പോരാട്ടത്തില്‍ റയലിന് സാധ്യതയേറി. 32 മത്സരങ്ങളില്‍ നിന്ന് 71 പോയിന്‍റോടെ റയലാണ് ഒന്നാമത്. 33 മത്സരങ്ങളില്‍ നിന്ന് 70 പോയിന്‍റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്തും. ലീഗില്‍ അഞ്ചു മത്സരങ്ങള്‍ മാത്രം ശേഷിക്കേ ബാഴ്‌സയ്ക്ക് ഇനി കിരീടം നേടുകയെന്നത് കടുപ്പമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News