ബെല്ലാരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളി അധികൃതര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍നിന്നും മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് കുഴിയില്‍ തള്ളിയത്. ആരോഗ്യ വകുപ്പ് മന്ത്രി ബി ശ്രീരാമുലുവിന്റെ ജില്ലയാണ് ബെല്ലാരി. ദൃശ്യങ്ങള്‍ ബെല്ലാരിയില്‍ നിന്നുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബെല്ലാരിയിലെ വ്യവസായ മേഖലയോടു ചേര്‍ന്ന വിജനമായ സ്ഥലത്താണ് ഇത്തരത്തില്‍ മൃതദേഹം മറവ് ചെയ്യുന്നത്. ജില്ലയില്‍ കൊവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നത് ഇവിടെയാണത്രെ. ഇവിടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പിപിഇ കിറ്റ് ധരിച്ച ആളുകള്‍ ആംബുലന്‍സില്‍ നിന്നും കറുപ്പ് തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കുഴിയിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നവര്‍ കന്നഡ ഭാഷ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കുഴിയെടുക്കാനായി കൊണ്ടുവന്ന മണ്ണുമാന്ത്രി യന്ത്രങ്ങളും ദൃശ്യഭങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News