സിഐടിയു രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു

കാഷ്യൂ വർക്കേഴ്സ് സെൻ്റർ (സി.ഐ.ടി.യു) രൂപീകരണത്തിൻ്റെ അൻപതാം വാർഷികം ആചരിച്ചു.കേരളാ കാഷ്യൂവർക്കേഴ്സ് സെൻ്റർ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡൻ്റ് കെ.രാജഗോപാൽ പൂവറ്റൂരിൽ ദിനാഘോഷം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

കശുവണ്ടി തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാന്‍ നിരന്തരമായി നടത്തിയ പോരാട്ടങ്ങളുടെ ഇന്നലെകളാണ്‌‌ കാഷ്യു വര്‍ക്കേഴ്സ് സെന്ററിന്റെ ചരിത്രം.1970 ജൂലൈ ഒന്നിന്‌ ‌‘കേരളാ കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍’ രൂപം കൊണ്ടു.കൊല്ലം കിളികൊല്ലൂര്‍ ഈശ്വര്‍ ടാക്കീസിലായിരുന്നു ആദ്യ സമ്മേളനം.

സി പി കരുണാകരന്‍പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണസമ്മേളനം സിഐടിയു നേതാവ് ഇ ബാലാനന്ദനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.അരനൂറ്റാണ്ടിനിടെ കശുവണ്ടി തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നൂറുകണക്കിന്‌ ഉശിരൻ ചെറുത്തുനിൽപ്പുകൾക്ക് സംഘടന നേതൃത്വം നൽകിയെന്ന് കാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് കെ.രാജഗോപാലും ജനറൽ സെക്രട്ടറി കരിങന്നൂർ മുരളിയും പറഞ്ഞു.

സിഐടിയു ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി പ്രവർത്തിക്കാൻ തീരുമാനമെടുത്തശേഷമാണ്‌ വിവിധ വ്യവസായങ്ങളിൽ സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്‌. അതിന്റെ അടിസ്ഥാനത്തിൽ കശുവണ്ടിത്തൊഴിലാളി രംഗത്ത് രൂപീകരിച്ച ഫെഡറേഷനാണ് കേരള കാഷ്യു വർക്കേഴ്സ് സെന്റർ. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കശുവണ്ടി രംഗത്തെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമ്മേളനം കൊല്ലത്ത് ചേര്‍ന്നാണ് സിഐടിയുനേതൃത്വത്തിലുള്ള ഫെഡറേഷനായി മാറി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here