സിഐഎസ്എഫ് ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; അന്വേഷണം ആരംഭിച്ചു

കണ്ണൂരില്‍ സിഐഎസ്എഫ് ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. പോലീസും ആരോഗ്യ വകുപ്പുമാണ് അന്വേഷണം തുടങ്ങിയത്. ക്വറന്റീന്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടായതിനെ കുറിച്ച് ആരോഗ്യ വകുപ്പും പോലീസും വെവ്വേറെ സംഘങ്ങളായാണ് അന്വേഷിക്കുന്നത്.

ക്വാറണ്ടെയ്ന്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായതാണ് കോവിഡ് പകരാന്‍ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍ .ഒന്നില്‍ കൂടുതല്‍ പേര്‍ ശുചി മുറികളും താമസ സ്ഥലവും പങ്കിട്ടതായി വ്യക്തമായിട്ടുണ്ടെന്ന് ബാരക് സന്ദര്‍ശിച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി.

എഎസ്പി രേഷ്മയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ക്വറന്റീന്‍ വീഴ്ച അന്വേഷിക്കും. രോഗ വ്യാപനം സംബന്ധിച്ച് ഡെപ്യൂട്ടി ഡി എം ഒ ഇ മോഹനന്റെ നേതൃത്വത്തില്‍ ഒന്‍പത് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം അന്വേഷണം നടത്തും.

അതേസമയം, ബാരക്കിലുള്ള മറ്റുള്ളവരെ മതിയായ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി.ഡ ി ഐ ജി സേതുരാമന്‍,കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര എന്നിവര്‍ സി ഐ എസ് എഫ് ബാരക് സന്ദര്‍ശിച്ചു. നിലവില്‍ സമൂഹവ്യാപന സാധ്യത ഇല്ലെന്ന് ഡി ഐ ജി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News