പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ സിപിഐഎം കൗൺസിലർമാര്‍ ധർണ്ണ നടത്തി

പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ മുനിസിപ്പാലിറ്റിക്ക് മുന്നിൽ CPIM കൗൺസിലർമാരുടെ ധർണ്ണ.
സംസ്ഥാന കമ്മറ്റി അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 8 മാസക്കാലമായി തകരാർ പരിഹരിക്കാത്തതിനാൽ നഗരത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. അമൃത് പദ്ധതിയുടെ ഭാഗമായി അശാസ്ത്രീയ നിർമാണം നടത്തി റോഡുകളുൾപ്പെടെ വെട്ടിപ്പൊളിച്ചതിനാൽ മഴക്കാലത്ത് നഗരം വെള്ളത്തിനടിയിലാണ്. പൊതുജനങ്ങൾ അപകത്തിൽപ്പെടുന്നത് പതിവാകുന്നു. ഈ സാഹചര്യത്തിലാണ് സി പി ഐ എം കൗൺസിലർമാർ നഗരസഭക്ക് മുന്നിൽ ധർണ നടത്തിയത്.

തിരഞ്ഞെടുപ്പടുത്തതോടെ ബിജെപി വലിയ അഴിമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും തികഞ്ഞ പരാജയമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത എം ബി രാജേഷ് പറഞ്ഞു.

തെരുവ് വിളക്കുകൾ കത്താതെ നഗരം ഇരുട്ടിലായതിൽ പ്രതിഷേധിച്ച് DYFl നഗരസഭയിലേക്ക് മാർച്ച് നടത്തി. പ്രതീകാത്മകമായി ശവമഞ്ചമേന്തിയാണ് DYFI പ്രവർത്തകർ നഗരസഭക്ക് മുന്നിലേക്ക് മാർച്ച് നടത്തിയത്. കൊവിഡ് മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു പ്രതിഷേധം

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here