നിയമസഭാ ഏകദിന സമ്മേളനം ഈ മാസം അവസാനം; സമ്മേളനം ചേരുന്നത് ധനബില്‍ പാസാക്കാന്‍

തിരുവനന്തപുരം: നിയമസഭയുടെ ഏകദിന സമ്മേളനം ഈ മാസമവസാനം ചേരും.

ധനബില്‍ പാസാക്കാനാണ് സമ്മേളനം ചേരുന്നത്. ഓണ്‍ലൈനിലൂടെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ശാരീരിക അകലം പാലിക്കാന്‍ സഭയില്‍ പ്രത്യേക സീറ്റിംഗ് ക്രമീകരണം ഏര്‍പ്പെടുത്തും. സമ്മേളനത്തീയതി മന്ത്രിസഭാ യോഗം പിന്നീട് തീരുമാനിക്കും.

കൊവിഡ് വ്യാപനം തുടങ്ങിയതോടെ കഴിഞ്ഞ മാര്‍ച്ച് 13ന് ബജറ്റ് സമ്മേളനം അവസനിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel