ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ല; യുഡിഎഫ് യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തി: ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. ജോസ് പക്ഷം ധാരണ പാലിച്ചാല്‍ യോഗത്തില്‍ പങ്കെടുക്കാമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫിന്റെ കെട്ടുറപ്പിന് എടുത്ത തീരുമാനമാണ്. നാല് മാസം ചര്‍ച്ച നടത്തിയിട്ടും ധാരണ പാലിക്കാത്തതിനാലാണ് ജോസ് വിഭാഗത്തെ മാറ്റിനിര്‍ത്തിയത്. ഏറ്റവുമൊടുവില്‍ പോലും നിഷേധാത്മകമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത് തീരുമാനിച്ചിട്ടില്ല. യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയത് സംബന്ധിച്ച് ഔദ്യോഗികമായി ജോസ് വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News