ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; പൊന്നാനിയില്‍ കര്‍ശന ജാഗ്രത തുടരും

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഐജി അശോക് യാദവ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഓരോ പഞ്ചായത്തിലും അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനം ആവശ്യമുള്ളവര്‍ പൊലീസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍ ഓര്‍ഡര്‍ നല്‍കണം.

വളണ്ടിയര്‍മാര്‍ സാധനം വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് 16 കേസുകള്‍ പൊന്നാനിയില്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിക്കെതിരെ പൊന്നാനിയില്‍ കേസെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News