ജോണ്‍ ബ്രിട്ടാസിന് സ്ത്രീസമൂഹത്തിന്റെ നന്ദി; സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും; ജോണ്‍ ബ്രിട്ടാസ്- ഷംന അഭിമുഖത്തിന് അഭിനന്ദനവുമായി ഉഷാ എസ് നായര്‍

തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിനെത്തുടര്‍ന്ന് സങ്കടത്തിലായ ഷംന കാസിമിനെ സമൂഹം ചേര്‍ത്തു പിടിക്കുന്നുയെന്ന് ബോധ്യപ്പെടുത്തിയ ഒന്നാണ് കൈരളി ന്യൂസില്‍ ജോണ്‍ ബ്രിട്ടാസ്- ഷംന അഭിമുഖമെന്ന് പ്രശസ്ത മാധ്യമ നിരൂപക ഉഷാ എസ് നായര്‍.

ചതിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭീതിയിലും മാധ്യമ വിചാരണയിലും പേടിച്ച് പോവുന്നത് തട്ടിപ്പുകാര്‍ക്ക് ഊറ്റം പകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു ചേര്‍ത്തു പിടിക്കലിനു വലിയ പ്രാധാന്യമുണ്ടെന്ന് ഉഷാ എസ് നായര്‍ പറഞ്ഞു.

ഉഷ എസ് നായരുടെ വാക്കുകള്‍:

ജോണ്‍ ബ്രിട്ടാസിനു സ്ത്രീ സമൂഹത്തിന്റെ പെരുത്തു നന്ദി. തട്ടിപ്പു സംഘത്തിന്റെ ഇരയായി വലിയ സങ്കടത്തിലായിപ്പോയ ഷംനാ കാസിമിനെ സമൂഹം ചേര്‍ത്തു പിടിക്കുന്നു എന്ന് ആ കുട്ടിയെ ബോധ്യപ്പെടുത്തിയിരിക്കുന്നു ദീര്‍ഘമായ അഭിമുഖത്തിലൂടെ ബ്രിട്ടാസ്.

ചതിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ തങ്ങളെ സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയാലും മാധ്യമ വിചാരണയുടെ കീറി മുറിക്കലിനെ പേടിച്ചും ഒതുങ്ങി മറയത്തു പോവുന്നത് തട്ടിപ്പുകാര്‍ക്കും പീഡകര്‍ക്കും ഊറ്റം പകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു ചേര്‍ത്തു പിടിക്കലിനു വലിയ പ്രാധാന്യമുണ്ട്.

പീഡകര്‍ തല നിവര്‍ത്തിയും ഇരകള്‍ മുഖം മറച്ചും കടന്നു വരുമ്പോള്‍ ആ കാഴ്ചയുണ്ടാക്കുന്ന തെറ്റായ സന്ദേശം തിരുത്തേണ്ടിയിരിക്കുന്നു.
ബ്രിട്ടാസ് ഷംനയ്ക്കും കുടുബത്തിനും പകര്‍ന്ന ധൈര്യവും സ്‌നേഹവും ഇരയാക്കപ്പെടുന്ന എല്ലാവര്‍ക്കും ലഭിച്ചിരുന്നുവെങ്കില്‍ പെണ്‍കുട്ടികള്‍ ധീരകളായി മുന്നോട്ടു വരുമായിരുന്നു.

സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഇന്നും പേരില്ല. ‘സമൂഹത്തിനു മുന്നില്‍ ഇന്നും അവര്‍ക്ക് വരാനാകാത്ത അവസ്ഥ.തന്റെ കഥ തുറന്നെഴുതി ,അതിന്റെ പ്രസിദ്ധീകരണത്തിന് മുഖം ഉയര്‍ത്തി അവര്‍ മാധ്യമങ്ങളുടെ മുന്നില്‍ നില്‍ക്കുകയാണ് വേണ്ടത്. കൗമാരത്തില്‍ രണ്ടാനച്ഛന്‍ പീഡിപ്പിക്കപ്പെട്ടതിലൂടെ ശബ്ദം നിലച്ചുപോയ കുട്ടിയായിരുന്നു മായാ ആഞ്ജലു. അവര്‍ക്ക് ലൈംഗിക തൊഴിലാളിയാകേണ്ടി വന്നു. എല്ലാം അതിജീവിച്ച് അവര്‍ എഴുത്തുകാരിയായി. സ്വന്തം കഥ തുറന്നെഴുതി. ബുക്കര്‍ സമ്മാനം നേടിയ എഴുത്തുകാരിയായി.

സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കും. വെറും വാര്‍ത്ത പറയുകയല്ല, തങ്ങളുടെ കര്‍ത്തവ്യം എന്ന് അവര്‍ക്ക് ബോധ്യമാകുമ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News