കൊവിഡ് കാലത്ത് സർക്കാരിനൊപ്പം കൈകോർത്ത് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം

സർക്കാരിനൊപ്പം കൈകോർത്ത് കൊവിഡ് കാലത്ത് മാതൃകാപരമായ ഇടപെടലാണ് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരങ്ങൾ നിർമിക്കുന്നതിനൊപ്പം സാമൂഹ്യ സേവന രംഗത്തും കഞ്ചിക്കോട്ടെ വ്യവസായികൾ സജീവമാണ്.

ആരോഗ്യ മേഖലക്കാവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതി നിലച്ചതോടെ പ്രശ്ന പരിഹാരത്തിന് സർക്കാർ രൂപീകരിച്ച സ്റ്റാർട്ടപ്പ് മിഷൻ ദൗത്യത്തിലെ പ്രധാന പങ്കാളിയാണ് കഞ്ചിക്കോട് ഇൻ്റസ്ട്രീസ് ഫോറം. മുഖാവരണങ്ങൾ മുതൽ കുറഞ്ഞ ചിലവിൽ വെൻ്റിലേറ്റർ വരെ കഞ്ചിക്കോട് നിർമിച്ചു.

സ്റ്റാർട്ടപ്പ് മിഷൻ വികസിപ്പിച്ചെടുത്ത വെന്റിലേറ്റർ മാതൃകകൾക്ക് അംഗീകാരം ലഭിച്ചാൽ നിർമ്മിക്കാനുള്ള സൗകര്യം കഞ്ചിക്കോട് ഒരുങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി എഞ്ചിനീയറിംഗ് യൂണിറ്റുകളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്. പതിനാലായിരം മുഖാവരണങ്ങൾ നിർമിച്ച് പോലീസുദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തക്കും സന്നദ്ധ പ്രവർത്തകർക്കും നൽകി.

വാളയാർ ചെക്ക് പോസ്റ്റിലെ ജീവനക്കാർക്ക് സുരക്ഷ ഒരുക്കാനും സാമ്പിൾ ശേഖരിയ്ക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി 50 ലേറെ ടി വി ജില്ലാ വ്യവസായ കേന്ദ്രം മുഖേന കൈമാറി.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലാളികൾക്കായി നിരവധി മെഡിക്കൽ ക്യാമ്പുകളും ഇൻ്റസ്ട്രീസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News