ഇ- മൊബിലിറ്റി പദ്ധതി; ഫയലിന്‍റെ പൂർണ രൂപം പുറത്ത് വിട്ട് കൈരളി ന്യൂസ്

ഇ- മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ കൈരളി ന്യൂസ് പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്ത് വിട്ട ഫയലിലെ ബാക്കി ഭാഗങ്ങളാണ് ഇവ. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ഫയലിലെ പ്രസക്ത ഭാഗങ്ങളാണ് പുറത്ത് വന്നത്. ധന- നിയമ വകുപ്പുകളുടെയും ചീഫ് സെക്രട്ടറിയുടെയും അഭിപ്രായം തേടിയത് മുഖ്യമന്ത്രിയെന്നും ഇതിലൂടെ വ്യക്തമാകുന്നു.

ഇ- മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ ചീഫ് സെക്രട്ടറി എഴുതി കുറിപ്പ് ഉയർത്തി കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ രംഗത്തെത്തിയത്. എന്നാൽ ആ ഫയലിന്‍റെ പൂർണ രൂപം എന്താണ് എന്നതാണ് കൈരളി ന്യൂസ് പുറത്ത് വിടുന്നത്. ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് മൂന്ന് തവണയാണ്.

2018 ഡിസംബർ 25ന് ആദ്യ തവണ ഗതാഗതമന്ത്രി ഫയൽ നൽകിയപ്പോൾ ചീഫ് സെക്രട്ടറി കാണുക എന്ന് രേഖപ്പെടുത്തി കൈമാറി. പദ്ധതിയുടെ കരട് ധാരണപത്രം ഗതാഗത- വ്യവസായ വകുപ്പിന്‍റെ അംഗീകാരത്തത്തിനായി ഗതാഗത സെക്രട്ടറി നൽകുന്നു. രണ്ടു വകുപ്പുകൾ കണ്ട ഫയൽ 2019 ഇനുവരി 20ന് മുഖ്യമന്ത്രിയുടെ മുന്നിലെത്തി.

ഫയലിൽ നിയമ വകുപ്പ് കാണുക, ധനകാര്യ വകുപ്പിന്‍റെ അഭിപ്രായം തേടി സമർപ്പിക്കുക എന്നും നടപടി ത്വരിതപ്പെടുത്തുക എന്നും മുഖ്യമന്ത്രി രേഖപ്പെടുത്തി. ഇലക്ട്രിക് നയം നടപ്പാക്കുന്നിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരും സ്വിറ്റ്സർലാന്‍റ് കമ്പനിയായ ഇ- ബസ് കിറ്റ് മാനുഫാക്ച്വ്യററും തമ്മിൽ ഒപ്പുവയ്ക്കുന്നതിനുള്ള കരട് ധാരണപത്രം ഭേദഗതി വരുത്തിയ പ്രകാരം ക്രമത്തിലാണെന്ന് നിയമവകുപ്പ് കുറിക്കുന്നു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവൻ ഫയൽ മുഖ്യമന്ത്രി കണ്ടാലും എന്നെ‍ഴുതി. അങ്ങനെ 2019 ജൂലൈ 8ന് മൂന്നാം തവണ ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലെത്തുമ്പോൾ, ധനകാര്യ വകുപ്പിന്‍റെ അഭിപ്രായം സഹിതം ചീഫ് സെക്രട്ടറി മുഖേന സമർപ്പിക്കാൻ രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ധനവകുപ്പ് കൂടുതൽ വിവരം തേടിയതിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ നടപടി.

ധന- നിയമ വകുപ്പുകളുടെയും ചീഫ് സെക്രട്ടറിയുടെയും അഭിപ്രായം തേടിയത് മുഖ്യമന്ത്രി തവണയാണ് എന്നത് ഇതിലൂടെ വ്യക്തമാകുന്നു. ഇതാണ് വസ്തുത എന്നിരിക്കെയാണ് പ്രതിപക്ഷം ഫയലിൽ നിന്നും അടർത്തിയെടുത്ത ചില ഭാഗങ്ങളുമായി സർക്കാരിനെതിരെ ആരോപണമുന്നയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News