മുംബൈ ലോക കേരള സഭാംഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ 46 വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്‌തു

മുംബൈ ലോക കേരള സഭാംഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ 46 വിദ്യാർത്ഥികൾക്ക് ടാബ് വിതരണം ചെയ്‌തു

സ്മാർട്ട് വിംഗ്സ് ട്രെയിനർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലപ്പുറം താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്ലാസ്സുകൾക്കായി ടാബുകൾ വിതരണം ചെയ്തത്. ആദ്യ ഘട്ടമായി 46 വിദ്യാർത്ഥികൾക്കാണ് ഈ സഹായം പ്രയോജനപ്പെടുക. താനൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖയാണ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്.

മുംബൈയിലെ ലോക കേരളസഭാംഗം അഡ്വ.പ്രേമ മേനോന്റെ നേതൃത്വത്തിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥികളായ മറൂഫ്, സുരേഷ്, റഷീദ്, ബഷീർ, രാജേഷ് എന്നീ സഹപാഠികളും, മുംബൈയിലെ അഡ്വ.മാത്യു ആൻറണിയും ചേർന്ന് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായത്.

ദേവധാർ സ്ക്കൂൾ അധ്യാപകനും പ്രശസ്ത മോട്ടിവേഷൻ ട്രെയിനറുമായ അനിൽ പരപ്പനങ്ങാടി, സ്മാർട്ട് വിംഗ്സ് ഭാരവാഹിയും പ്രശസ്ത ആർട്ടിസ്റ്റും മജീഷ്യനുമായ കെ.എം എടവണ്ണ, പി. മനോജ് കുമാർ (മലയാള മനോരമ), സജീഷ് (ബി.ആർ.സി ട്രെയിനർ, മാവേലിക്കര), സുമ മുകുന്ദൻ (മുംബൈ) എന്നിവരുടെ പൂർണ്ണ സഹകരണവും ഉദ്യമത്തിന് സഹായകമായെന്ന് അഡ്വക്കേറ്റ് പ്രേമ മേനോൻ പറഞ്ഞു.

ദേവധാർ സ്ക്കൂൾ ഹെഡ്മാസ്റ്റർ ആനന്ദ് കുമാറിന്റെ ഇച്ഛാശക്തിയും, അധ്യാപകൻ അനിൽ മാഷിന്റെ ദിശാബോധവും, വീക്ഷണവും, സ്ക്കൂൾ സ്റ്റാഫ്- പി.ടി.എ അംഗങ്ങളുടെ ശുഷ്ക്കാന്തിയുമാണ് ഇത്തരം നല്ല ദൗത്യത്തിലേക്ക് വഴിതെളിച്ചതെന്നും മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ പ്രേമാ മേനോൻ വ്യക്തമാക്കി.

മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരായ 25 കുട്ടികൾക്ക് കൂടി ടാബുകൾ വിതരണം ചെയ്യുവാനാണ് അടുത്ത പദ്ധതിയെന്നും അഡ്വക്കേറ്റ് പ്രേമാ മേനോൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here