ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍; ജോസ് എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞിട്ടില്ല; രാഷ്ടീയ സാഹചര്യം ചര്‍ച്ച ചെയ്യും; യുഡിഎഫ് ദുര്‍ബലപ്പെടുന്നു

തിരുവനന്തപുരം: ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞിട്ടില്ല. ജോസ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ യുഡിഎഫ് ദുര്‍ബലപ്പെടുകയാണ്. നിലവിലെ രാഷ്ടീയ സാഹചര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് വിജയരാഘവന്‍ പറഞ്ഞു.

മുസ്ലീം തീവ്രവാദ സംഘടനകളുമായി യുഡിഎഫ് ഒരുമിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് ചര്‍ച്ച ചെയ്‌തേ തീരുമാനങ്ങള്‍ എടുക്കൂ. മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News