ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ല; ഇപ്പോഴുള്ളത് തന്ത്രപരമായ ഇടവേള; കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്കെത്തുമെന്ന് പി ജെ ജോസഫ്

ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാകില്ലെന്ന് പി ജെ ജോസഫ്.

ജോസ് സ്വയം പുറത്ത് പോയതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അവിശ്വാസം അനന്തമായി നീളില്ല. തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്കെത്തും. കോട്ടയത്ത് നിന്നും പത്തനംതിട്ടയിൽ നിന്നും കൂടുതൽ പേർ വരുമെന്നും പി ജെ ജോസഫ് പറഞ്ഞു.

നിഗൂഡ ലക്ഷ്യത്തോടെയാണ് ജോസ് പുറത്ത് പോയതെന്നും എൽ ഡി എഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ലെന്നും എൽഡിഎഫിലേക്ക് പോകണമോ എന്നത് അവർക്ക് തീരുമാനിക്കാമെന്നും പിജെ ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here