ബ്ലാക്ക് മെയിൽ കേസ്; റഹിമും, ഷമീലും തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവര്‍; കമ്മീഷണർ വിജയ് സാക്കറെ

കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ ഇന്നലെ അറസ്റ്റിലായ റഹിം, ഷമീൽ എന്നിവർ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ.

തട്ടിപ്പുസംഘത്തിലുള്ളവരാണ് ഇരുവരും. മുഖ്യ പ്രതികൾക്ക് ആവശ്യമായ സഹായം ചെയ്തവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ തട്ടിയെടുത്ത സ്വർണ്ണം എവിടെയുണ്ടെന്ന് അറിയാം. അവ പിടിച്ചെടുക്കും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെയെല്ലാം അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ ഷമീലിനെ കുടിക്കിയതാണെന്ന് പറയുന്നത് ശരിയല്ല. ഇയാൾക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. സ്വർണ്ണം പണയം വെച്ചതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. സ്ത്രീകളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു. നടി ഷംനയെ തട്ടിപ്പുസംഘത്തിന്റെ ഭാഗമായി ഫോൺ ചെയ്ത സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കസ്റ്റഡിയിലെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഈ വിഷയത്തിൽ ചില സങ്കീർണ്ണതകളുണ്ടെന്നും വിജയ് സാഖറെ വ്യക്തമാക്കി.

;എറണാകുളം സ്വദേശിയാണ് ഷമീൽ. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാൾ. യുവതികളിൽ നിന്ന് തട്ടിയെടുത്ത സ്വർണ്ണം ഇയാളാണ് പണയം വെച്ചത്. ഒൻപത് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു.

അതേസമയം ഷമീലിനെ ചതിച്ചതാണെന്ന് മുഖ്യപ്രതി റഫീഖിന്റെ ഭാര്യ കുറ്റപ്പെടുത്തി. കളവ് സ്വർണ്ണമാണെന്ന് പറയാതെ പണയം വെക്കാൻ ഏൽപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചുവെന്നും റഫീഖിനെതിരെ നേരത്തെ പൊലീസിൽ പരാതിപ്പെട്ടിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News