‘മോളേ, ടീച്ചറും ദേഷ്യപ്പെടാറുണ്ട്, പക്ഷെ…’; ആവര്‍ത്തനയുടെ ചോദ്യത്തിന് മന്ത്രി ശൈലജ ടീച്ചറുടെ കിടിലന്‍ മറുപടി

നിയമസഭയില്‍ മന്ത്രി ശൈലജ ടീച്ചര്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അനുകരിച്ച് ശ്രദ്ധ നേടിയ ആവര്‍ത്തനയുടെ മറ്റൊരു ചോദ്യത്തിന് വാത്സല്യത്തോടെ മറുപടി നല്‍കി ശൈലജ ടീച്ചര്‍.

കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയ മന്ത്രിയോട് ആവര്‍ത്തന ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പെണ്ണാണ് ഭരിക്കുന്നതില്‍ എന്താ കുഴപ്പം എന്ന ഭാഗമായിരുന്നു നേരത്തെ ആവര്‍ത്തന അനുകരിച്ച് കയ്യടി നേടിയത്. ഇത് കണ്ട് ആവര്‍ത്തനയെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. വാക്കുകളിലും വേഷത്തിലുമെല്ലാം മന്ത്രിയെ പകര്‍ത്തി വച്ചാണ് ആവര്‍ത്തനയുടെ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News