ജനകീയമായ ഇടപെടലുകളിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രീയങ്കരനായ സ്ഥാനപതി പി കുമരൻ സ്ഥാനമൊഴിയുന്നു

ജനകീയമായ ഇടപെടലുകളിലൂടെ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രീയങ്കരനായ സ്ഥാനപതി പി. കുമരൻ സ്ഥാനമൊഴിയുന്നു. 2016 ആണ് ആദ്ദേഹം ഖത്തറിൽ സ്ഥാനപതി ആയി ചുമതല ഏറ്റെടുക്കുന്നത്.

ഇന്ത്യൻ എംബസിയുടെ അപ്പെക്സ് സംഘടനകൾ ആയ ഐ.സി.സി ,ഐ .സി .ബി .എഫ് തുടങ്ങി മറ്റു ഇന്ത്യൻ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ സേവന സഹായ സന്നദ്ധ പ്രവർത്തനങ്ങൾ താഴെക്കിടയിലുള്ള സാധരണക്കാരായ പ്രവാസികൾക്ക്കൂടി ലഭ്യമാക്കാൻ പി.കുമരൻ ശ്രദ്ധിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിലും എംബസിയുടെ നേതൃത്വത്തിൽ നടത്തിയ സഹായ സന്നദ്ധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിലും, വന്ദേ ഭാരത് മിഷനുമായി ബന്ധപെട്ട് ഖത്തറിൽ പ്രയാസമനുഭിവിച്ച പ്രവാസികളെ നാട്ടിലെത്തിക്കുവാൻ മറ്റ് അറബ് രാജ്യങ്ങളെക്കാൾ കൂടുതൽ വിമാനങ്ങൾ ദോഹയിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പറന്നിറങ്ങിയതും ഖത്തർ ഇന്ത്യൻ സർക്കാരുകളിൽ കുമരന്‍ നടത്തിയ ശക്തമായ നയതന്ത്ര ഇടപടെലുകളുടെ ഫലമാണ്.

ഖത്തറിൽ നിന്ന് കേരളത്തിലേക്ക് തിരികെ എത്തുന്ന പ്രവാസികൾക്ക് മറ്റ് പരിശോധനകൾ കൂടാതെ ഖത്തറിൻ്റെ “ഇഹ്ത്തിറാസ്”ആപ്ലിക്കേഷൻ സംവിധാനം ഉപയോഗപ്പെടുത്താൻ നോർക്ക റൂട്സ് ആയി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി അത് പ്രാവർത്തികമാക്കിയതും ശ്രദ്ദേയമാണ്.

കഴിഞ്ഞദിവസം ഖത്തർ അമീർ ഷേയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി അമീർ ദിവാനിൽ കുമരന്‍
കൂടികാഴ്ച്ച നടത്തിയിരുന്നു.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ബദ്ധം മെച്ചപ്പെടുത്തുവാൻ ആദ്ദേഹം നടത്തിയ പങ്കിനെ ആദരിച്ച്‌ ഖത്തർ അമീർ അദ്ദേഹത്തിന് “അൽ വാജ്ബ് ” അംഗീകാരം നല്‍കി. സിംഗപ്പൂർ സ്ഥാനപതി ആയിട്ടാണ് കുമരന്‍ അടുത്തതായി ചുമതല ഏൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here