തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരുടെ പരസ്യ മദ്യപാനം. ഗ്രൗണ്ട് ഹാന്റ്‌ലിംഗ് മാനേജര്‍മാരാണ് പരസ്യമായി മദ്യപാനം നടത്തിയത്. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
അതീവ സുരക്ഷയുള്ള തിരുവനന്തപുരം ഇന്റര്‍ നാഷണല്‍ ഏയര്‍പോര്‍ട്ട് ഏര്യയിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരുടെ മദ്യസല്‍ക്കാരം.
എയര്‍ പോര്‍ട്ട് ജീവനക്കാര്‍ പരസ്യമായി മദ്യപിച്ച് കിടന്നുറങ്ങുന്ന കാഴ്ച. കാറില്‍ മദ്യകുപ്പിയും കാണാം. ജൂണ്‍ മുപ്പതിനാണ് സംഭവം. വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ സാറ്റ്‌സിലെ സീനിയര്‍ മാനേജര്‍മാരാണ് ഇവര്‍. ഡ്യൂട്ടി സമയത്താണ് ഇവര്‍ മദ്യപാനം നടത്തിയത്.
നാല് പേര്‍ക്കെതിരെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ചുമതലയുള്ള ഭദ്ര ഇന്റര്‍നാഷ്ണല്‍ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ബീനോയ് ജേക്കബ് പൊലീസില്‍ പരാതി നല്‍കി. റാമ്പ് ഡ്യൂട്ടി മാനേജര്‍മാരായ അഖില്‍ ദേവ്, അജിത്, പ്രജിന്‍, സുഹൃത്തായ നിതിന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
നേരത്തെയും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ എയര്‍പോര്‍ട്ട് അതികൃതര്‍ നടപടി എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
വിമാന സര്‍വ്വീസുകള്‍ കുറഞ്ഞതോടെ സുരക്ഷയും ഇല്ലാത്ത അവസ്ഥയാണിവിടെ. വനിതാ ജീവനക്കാരുടെ മുന്നില്‍വച്ചാണ് ഇവരുടെ ഈ പ്രവര്‍ത്തി. കൊവിഡ് രോഗം കാരണം കര്‍ശന നിയന്ത്രണമുള്ള നഗരത്തിലാണ് എന്ന് മാത്രമല്ല, രോഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള വിമാനത്താവളത്തിലാണ് എന്നതും വ്യക്തം. മാസ്‌ക് പോലും ഒരാളും ധരിച്ചിട്ടില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കണമന്നാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്.
Get real time update about this post categories directly on your device, subscribe now.