തിരുവനന്തപുരത്ത് അപകടകരമായ സൂചന:  സാഫല്യം കോംപ്ലക്‌സ് അടച്ചിടും; വഞ്ചിയൂര്‍-പാളയം മേഖലകളെ ഉടന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അപകടകരമായ സൂചനയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു.

തലസ്ഥാനത്ത് ഗൗരവകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മേയര്‍ പറഞ്ഞു.

ഏഴു ദിവസത്തേക്ക് പാളയം സാഫല്യം കോംപ്ലക്‌സ് അടച്ചിടുമെന്നും പാളയം മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണം മറ്റ് കമ്പോളങ്ങളിലേക്ക് വ്യാപിപ്പിക്കും. നഗരത്തില്‍ ആള്‍ക്കൂട്ടത്തെ കര്‍ശനമായി നിയന്ത്രിക്കും. ബസ് സ്റ്റാന്‍ഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തും. വഞ്ചിയൂര്‍-പാളയം മേഖലകളെ ഉടന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കും. നാളെ രാവിലെ മുതല്‍ വഞ്ചിയൂര്‍-പാളയം മേഖലയില്‍ അണുനശീകരണം നടത്തുമെന്നും മേയര്‍ അറിയിച്ചു.

സമരങ്ങള്‍ കൂടുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നെന്നും മേയര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News