കടൽക്കൊല കേസിൽ ഇന്ത്യയ്ക്ക് വിജയം; നഷ്ട്ട പരിഹാരം ലഭിക്കാൻ ഇന്ത്യയ്ക്ക് യോഗ്യതയുണ്ടെന്ന് അന്തർദേശിയ ആർബിട്രേഷൻ ട്രിബ്യുണൽ

കടൽക്കൊല കേസിൽ ഇന്ത്യയ്ക്ക് വിജയം. നഷ്ട്ട പരിഹാരം ലഭിക്കാൻ ഇന്ത്യയ്ക്ക് യോഗ്യതയുണ്ടെന്ന് അന്തർദേശിയ ആർബിട്രേഷൻ ട്രിബ്യുണൽ വിധിച്ചു. നാവികരെ തടഞ്ഞു വച്ചതിനു ഇന്ത്യ നഷ്ട്ടപരിഹാരം നൽകണമെന്ന് ഇറ്റലിയുടെ ആവിശ്യം ട്രിബ്യുണൽ തള്ളി.

2015 മുതൽ ഇന്ത്യയും ഇറ്റലിയും തമ്മിൽ അന്തർദേശിയ ആർബിട്രേഷൻ ട്രിബ്യുണൽ നടന്നു വരുന്ന കേസിലാണ് ഇന്ത്യയ്ക്ക് അനുകൂല വിധി. 2012 ഫെബ്രുവരി 15ന് സെന്റ് ആന്റണിസ് എന്ന മത്സ്യ ബന്ധന ബോട്ടിലെ മത്സ്യതൊഴിലാളികളെ എന്ററിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്നും വെടി വച്ചു കൊന്നതാണ് കേസ്.

അന്തർദേശിയ ആർബിട്രേഷൻ ട്രിബ്യുണൽ വിധി പ്രകാരം നഷ്ട്ട പരിഹാരത്തിന് ഇന്ത്യയ്ക്ക് അർഹതയുണ്ട്. ജീവഹാനി, ശാരീരിക ഉപദ്രവം, ബോട്ടിനുള്ള കേടുപാടുകൾ, ധാർമികമായ ക്ഷതം എന്നിവയ്ക്ക് നഷ്ട്ട പരിഹാരത്തിന് അർഹതയുണ്ട്. നഷ്ട്ട പരിഹാര തുക ഇന്ത്യയും ഇറ്റലിയും പരസ്പരം ചർച്ച നടത്തി തീരുമാനിക്കണം.

രണ്ട് രാജ്യങ്ങൾക്കും ഇക്കാര്യത്തിൽ റൂളിങ്ങിനായി ട്രിബ്യുണലിനെ സമീപിക്കാമെന്നും വിധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാവികരെ പിടിച്ചു വച്ചതിനു നഷ്ട്ട പരിഹാരം വേണമെന്ന് ഇറ്റലി വാദിച്ചെങ്കിലും ട്രിബ്യുണൽ തള്ളി.

മത്സ്യ തൊഴിലാളികളെ വെടി വച്ചു കൊന്ന നാവികരായ സൽവാത്തറോ ജിറോണിനെയും, മാസിമിലാനോ ലാത്തോറെയെയും 2019 ഫെബ്രുവരി 19ന് കേരളത്തിൽ അറസ്റ്റ് ചെയ്‌തെങ്കിലും കേന്ദ്ര സർക്കാർ പിനീട് ഇറ്റലിയ്ക്ക് കൈമാറി. നാലു വർഷത്തോളം നാവികൻ ഇന്ത്യയിൽ കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here