ബിന്ദുകൃഷ്ണയ്ക്ക് കെപിസിസിയുടെ പ്രഹരം; ബിന്ദുകൃഷ്ണ പ്രഖ്യാപിച്ച കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി കെപിസിസി പിരിച്ചുവിട്ടു

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്ക് കെപിസിസി വക പ്രഹരം. മൂന്ന് ദിവസം മുമ്പ് ബിന്ദു കൃഷ്ണ പ്രഖ്യാപിച്ച കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കെപിസിസി പിരിച്ചു വിട്ടു.

കെപിസിസി മാനദണ്ഡങൾക്ക് വിരുദ്ധമായി പുനഃസംഘടിപ്പിച്ചെന്ന കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് കെ.ജി.രവിയുടെ പരാതിയിലാണ് നടപടി.

40 തിൽ താഴെ മാത്രമുണ്ടായിരുന്ന കമ്മിറ്റിയിൽ സ്ഥാപിത താൽപര്യത്തോടെ കെപിസിസി മാനദണ്ഡങൾ ലംഘിച്ച് 70 പേരെ ഉൾപ്പെടുത്തി ജംമ്പൊ കമ്മിറ്റിയാക്കിയെന്നും പരാതിയിൽ പറയുന്നു.

കൂടിയാലോചന നടത്തി മാനദണ്ഡങൾ പ്രകാരം പുതിയ ബ്ലോക്ക് കോൺഗ്രസ് പട്ടിക കെപിസിസിക്ക് സമർപ്പിച്ച് അംഗീകാരം വാങണമെന്നും, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണക്കു അയച്ച സർക്കുലറിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News