മുക്കത്ത് വയോധികയെ ബോധരഹിതയാക്കി മോഷണം നടത്തിയതായി പരാതി

മുക്കത്ത് പട്ടാപകൽ വയോധികയെ ബോധരഹിതയാക്കി മോഷണം നടത്തിയതായി പരാതി. മുത്തേരി സ്വദേശിയായ യശോദയെന്ന അറുപത്തഞ്ചുകാരിയാണ് അക്രമത്തിനും,മോഷണത്തിനും വിധേയയായത്.

വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.യശോദ മൂന്നു വർഷമായി ഓമശേരിയിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയാണ് .വ്യാഴാഴ്ച രാവിലെജോലിക്കു പോകുന്നതിനു വേണ്ടിയാണ് മുത്തേരിയിൽ നിന്ന് ഓട്ടോയിൽ കയറിയത് . മാങ്ങാപ്പൊയിലിൽ എത്തിയതോടെ ബോധം നഷ്ട്ടപ്പെട്ടു എന്നാണ് യശോദ പറയുന്നത്.

ബോധം തിരിച്ചുകിട്ടിയപ്പോൾ മാങ്ങാപ്പൊയിലിൽ റോഡരികിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. മൊബൈൽ ഫോൺ,ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല,കമ്മൽ, പണം, രേഖകളടങ്ങിയ പേഴ്‌സ് എന്നിവയും നഷ്ടമായി.

വസ്ത്രങ്ങളുൾപ്പെടെ കീറിയ നിലയിലും,ശരീരത്തിൽ പരിക്കേറ്റ നിലയിലുമായിരുന്നു. തുടർന്ന് പരിച യക്കാരനോടൊപ്പം മുക്കം സി.എച് .സി യിൽ പ്രാഥമിക ചികിത്സ തേടുകയും,വിദഗ്ധ ചികിത്സക്കായി കെ.എം.സി.ടി.മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

വിദഗ്ധ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള ,നടപടികളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News