ബ്ളാക്ക്മെയിൽ കേസ്; ഏഴ് പ്രതികളെ റിമാൻഡ് ചെയ്തു

നടി ഷംനാ കാസിമിനെ ബ്ളാക്ക്മെയിൽ ചെയ്ത കേസിൽ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തു. ഇരുപതോളം പെൺകുട്ടികളെ ഇരകളാക്കി സ്വർണവും പണവും തട്ടിയ കേസിൽ അറസ്റ്റിലായ ഷെമീലിനെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

നടിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ഒൻപത് പ്രതികളിൽ ഏഴ് പേരെയാണ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയത്.

നടി ഷംനാ കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം പ്രതികൾ കോടതിക്ക് മുന്നിലും ഉന്നയിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ട സംഘം തട്ടിപ്പിന് ഇരയാക്കിയ ഇരുപതോളം യുവതികളുടെ പരാതിയിലാണ് ഷെമീലിനെ അറസ്റ് ചെയ്തത്.

കേസിലെ പ്രധാന പ്രതിയായ റഫീഖിന്റെ ഭാര്യാ സഹോദരനാണ് ഷെമീൽ. യുവതികളിൽ നിന്ന് തട്ടിയെടുത്ത എട്ട് പവൻ സ്വർണം ഷെമീലാണ് പണയപ്പെടുത്തിയത്.

മുഖ്യപ്രതി റഫീഖ് ഉൾപ്പടെ നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്ന ഏഴ് പേരെയും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പതിനാലു ദിവസം റിമാൻഡിൽ വിട്ടത്.

കറുകുറ്റിയിലെ കോവിദഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് ഇവരുടെ സാമ്പിളുകൾ പരിശോധിച്ച ശേഷമായിരിക്കും പ്രതികളെ സബ്ജയിലിലേക്ക് മാറ്റുന്നത്. ഒടുവിൽ അറസ്റ്റിലായ ഷെമീലിനെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here