കൊവിഡ് ബാധ്തരെ പരിചരിക്കാനും ചികിത്സിക്കാനും മൊബൈൽ വിസ്ക് തയാറായി.കൊല്ലം വലിയകൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇ.സി വിഭാഗം വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും Wioo Pikings എന്ന സ്റ്റാർട്ടപ്പാണ് മൊബൈൽ വിസ്കിന്റെ അണിയറ ശിൽപ്പികൾ.
ആരോഗ്യപ്രവർത്തകർക്കായാണ് Wioo Mobi-Wisk,രൂപകല്പന ചെയ്തത്. കോളേജിലെ ഇന്നോവേഷൻ സെല്ലും കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലും മാനേജ്മെൻറ് ട്രസ്റ്റുമാണ് മൊബൈൽ വിസ്കിന്റെ സ്പോൺസർമാർ.
ആരോഗ്യപ്രവർത്തകർക്ക് രോഗികളുമായും ക്വാറന്റൈനിൽ കഴിയുന്നവരുമായും പിപിഇ കിറ്റ് ഉപയോഗിക്കാതെ ഇടപെടാനും സാംപിൾ ശേകരിക്കുവാനും ആരോഗ്യപരിചരണം നൽകുവാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ആർക്കും അനായാസം ഡ്രൈവ് ചെയ്തു കൊണ്ടുപോകാൻ ആകുന്ന Wioo Mobi-Wisk ഒരു ചെറുവാഹനമാണ്.സ്വാബ് എടുക്കാൻ മാത്രമല്ല സമയാസമയം ആവശ്യത്തിന് മരുന്നുകൾ കൊടുക്കുവാൻ മറ്റ് റുട്ടീൻ ചെക്കപ്പുകൾ നടത്തുവാൻ, ഭക്ഷണം എത്തിക്കാൻ, റൂം ക്ലീൻ ചെയ്യാൻ എന്നിവയ്ക്കും നൊബൈൽ വിസ്ക് ഉപയോഗിക്കാം.
രോഗികളുമായി അടുത്ത് സംവദിക്കാൻ ശബ്ദ സംവിധാനവുമുണ്ട്.ഒരു തവണ ബാറ്ററി ചാർജ് ചെയ്‌താൽ 20 മിനിറ്റ് ഓടിക്കാം.

Get real time update about this post categories directly on your device, subscribe now.