രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; വീണ്ടും 20,000 കടന്ന്‌ രോഗികൾ, മരണം 18,000 ത്തിലേറെ

രാജ്യത്ത്‌ ഒരുദിവസത്തെ കോവിഡ്‌ ബാധിതർ വീണ്ടും ഇരുപതിനായിരം കടന്നു. മരണം 18,000 ത്തിലേറെയായി.
രാജ്യത്തെ ആകെ രോഗികൾ 6.25 ലക്ഷം കടന്നു. കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത്‌ റിപ്പോർട്ടുചെയ്യപ്പെട്ടത്‌ 1.16 ലക്ഷത്തിലേറെ രോഗികളാണ്‌. 2500 ലേറെ മരണവും. മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു.

മഹാരാഷ്ട്ര കഴിഞ്ഞാൽ കോവിഡ്‌ സ്ഥിതി രൂക്ഷമായ തമിഴ്‌നാട്ടിൽ രോഗികൾ ഒരു ലക്ഷത്തോടടുത്തു. പുതുതായി 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.
വ്യാഴാഴ്‌ച മാത്രം 4343 പുതിയ രോഗികളും 57 മരണവും റിപ്പോർട്ടുചെയ്‌തു.

ഒരു ദിവസം ഇത്രയധികം രോഗികൾ ആദ്യമാണ്‌. ആകെ രോഗികൾ 98392. ആകെ മരണം 1321. ചെന്നൈയിൽ 2027 പുതിയ രോഗികൾ. ആകെ രോഗികൾ 62598 ആയി. 964 മരണം.

ദില്ലിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here